പാലക്കാട്: വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയ കേസില്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന നേതാവ് അജിത് കുമാറിന് ജാമ്യം. വഞ്ചനാ കേസിലാണ് അജിത് കുമാറിനെതിരെ ഒറ്റപാലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം പ്രതി അജിത് കുമാറും രണ്ടാം പ്രതിയായ അജിത് കുമാറിന്റെ ഭാര്യാസഹോദരനും ചേര്‍ന്ന് വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം തട്ടിയതായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോണ്‍ഗ്രസ്സ് അനുകൂല സര്‍വ്വീസ് സംഘടനയായ എന്‍ ജി ഓ അസോസിയേഷന്റെ തൃശൂരില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗമായ അജിത് കുമാര്‍ മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസില്‍ 2018 ല്‍ തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്. നേരത്തെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം ഒരു വര്‍ഷത്തോളം സസ്പെന്‍ഷനിലായിരുന്നു.
വഞ്ചനാ ചുമത്തിയ കേസില്‍ വ്യവസ്ഥകളോടെയാണ് അജിത് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ രണ്ടാം ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ചെന്നു ഒപ്പിടണമെന്നും പാസ്പോര്‍ട്ട് പോലീസില്‍ ഏ ല്‍പ്പിക്കണമെന്നുമാണ് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് കാലം കൂടി പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
Discussion about this post