കൊച്ചി: കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ മാസ്‌കിന് കടുത്ത ക്ഷാമം നേരിടുകയാണെന്നറിഞ്ഞ് 3750 മാസ്‌കുകള്‍ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായത് കേരളം കണ്ട കാഴ്ചയാണ്. സോഷ്യല്‍മീഡിയയിലും ഇവരും നന്മ നിറഞ്ഞ പ്രവര്‍ത്തിയും തിളങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിവുതെറ്റിക്കാതെ ബുദ്ധിശ്യൂന്യ പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍എസ്എസ്.
മാസ്‌ക് നല്‍കിയതിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കി വ്യാജപ്രചരണവുമായി സേവാഭാരതിയാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രവീണ്‍ വി ശ്രീകാര്യം എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പിബി അനൂപും പ്രസിഡണ്ട് കെവി രാജേഷും ശ്രീലാലും ഗ്രീഷ്മയും മുബാറക്കും മറ്റു സഹഭാരവാഹികളും ചേര്‍ന്ന് മാസ്‌ക് കൈമാറുന്ന ചിത്രമാണ് ഇയാള്‍ ഫേസ്ബുക്കില്‍ സേവാഭാരതിയായി ചിത്രീകരിച്ച് പങ്കുവെച്ചത്.
നേരത്തേയും ഇത്തരത്തിലുള്ള ഉടായിപ്പ് പരിപാടികളുമായി സേവാഭാരതി രംഗത്ത് എത്തിയിട്ടുണ്ട്. അതിലൊന്നാണ് പ്രളയ സമയത്ത് കാലിയായ വാഹനത്തില്‍ ചുമ്മാ ടാര്‍പോളിന്‍ വലിച്ച് കെട്ടി പ്രളയബാധിതര്‍ക്കുള്ള സാധനമാണ് വണ്ടി നിറയെ എന്ന് പറഞ്ഞ് നടത്തിയ പ്രഹസന യാത്ര. അന്നും ആ വ്യാജന്മാരെ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോഴുള്ള പ്രചരണവും പൊളിച്ചടക്കി കൈയ്യില്‍ കൊടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നിര്‍മ്മിച്ച് നല്‍കിയത് തുണി കൊണ്ടുള്ള മാസ്‌ക്കുകളാണ്. കാരണം നിലവില്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ആറ് മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റണം എന്നതിനാലാണ് തുണി കൊണ്ടുള്ള മാസ്‌കുകള്‍ നല്‍കിയത്. രാത്രി പകലാക്കി പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് നിര്‍മ്മിച്ച മാസ്‌കുകളുടെ ക്രെഡിറ്റാണ് ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സേവാഭാരതി സ്വന്തം പേരിലാക്കാന്‍ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി മുങ്ങിയെങ്കിലും തെറിവിളിയുമായി സോഷ്യല്‍മീഡിയ പിന്നാലെ കൂടിയിട്ടുണ്ട്. ഇതിനു പുറമെ തന്റെ ഫോട്ടോ വെച്ച് വ്യാജ പ്രചാരണം നടത്തിയതിന് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവ് പിബി അനൂപും വ്യക്തമാക്കി.
Discussion about this post