തൃശ്ശൂര്‍: സംസ്ഥാനത്ത് ഭീതി നിറച്ച് കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ ജനം നാല് മുറിക്കുള്ളില്‍ ഒതുങ്ങുകയാണ്. പുറത്തിറങ്ങാതെ ജനം വീട്ടില്‍ ഇരിക്കുമ്പോള്‍ തെല്ലും ഭയമില്ലാതെ സേവനത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ് തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ ചുണക്കുട്ടന്മാര്‍. കഴിഞ്ഞ ദിവസം മാസ്‌ക് ക്ഷാമം മൂലം പതറി നിന്ന മെഡിക്കല്‍ കോളേജിലേയ്ക്ക് തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി 3750 മാസ്‌കുകള്‍ നല്‍കിയതിന് പിന്നാലെയാണ് പുതിയ സേവനവുമായി ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്.
മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യാനുസരണം രക്തം ദാനം ചെയ്യുമെന്നാണ് ഈ യുവജനത അറിയിച്ചിരിക്കുന്നത്. ആശങ്ക വേണ്ട ഞങ്ങളുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആത്മവിശ്വാസവും ഈ ജനത നല്‍കുന്നുണ്ട്. ഈ യുവജനതയ്ക്കാണ് ഇപ്പോള്‍ ജനം കൈയ്യടിക്കുന്നതും. മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞപ്പോഴാണ് ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നല്‍കാം എന്ന ഉറപ്പ് നല്‍കിയത്.
ഒടുവില്‍ ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒത്തുകൂടിയപ്പോള്‍ നല്‍കാനായത് 3750 മാസ്‌കുകള്‍ ആയിരുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ഒരു പറ്റം ചെറുപ്പക്കാര്‍ നടത്തിയ പ്രവര്‍ത്തനം ആര്‍ക്കും മാതൃകാപരമായ ഒന്ന് കൂടിയാണ്.
Discussion about this post