ആലുവ: യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിൽ ആരോഗ്യ സമിതി അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മനോഹരൻ വിജയിച്ചു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് എ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻമാരെ രാജിവെപ്പിച്ച ശേഷം നടത്തിയ തെരഞ്ഞെടുപ്പിൽ മുന്നിനെതിരെ നാല് വോട്ടുകൾക്ക് അട്ടിമറി വിജയം നേടിയത്.
രാജി വെച്ച ആരോഗ്യ സമിതി അധ്യക്ഷ ഷൈനി ആന്റണി തന്നെ വോട്ട് ബിന്ദു മനോഹരന് രേഖപ്പെടുത്തുകയായിരുന്നു. യുഡിഎഫിലെ അഞ്ജു മനോജ് മണിയായിരുന്നു എതിർ സ്ഥാനാർത്ഥി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയെ നാലാമത്തെ തവണയാണ് മാറ്റുന്നത്.
Discussion about this post