തിരുവനന്തപുരം: ‘ഇന്ന് നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ് . അതാണ് ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‘ മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന പദ്ധതിയിൽ കരകുളത്ത് ഏണിക്കരയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
‘‘നമ്മുടെ സംസ്‌ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറേ കുടുംബങ്ങൾക്കാണ് ഇതുപോലെ സന്തോഷം ലഭിക്കുന്നത്. സ്വന്തം വീട് നല്ല . അടച്ചുറപ്പുള്ള വീട്. അതിന്റെ ആത്‌മനിർവൃതി കുടംബാംഗങ്ങൾക്കെല്ലാം ഉണ്ടാകുന്ന ഒരു മുഹൂർത്തം ആണിത്. ഈ കുടുംബാംഗങ്ങളുടേയും നാടിന്റെയാകേയും സന്തോഷത്തിൽ നമുക്കെല്ലാം പങ്കുചേരാം.’’മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.
ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.
ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം ഇപ്പോൾ ലിസ്‌റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
Discussion about this post