കൊച്ചി: രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് ചെന്നിത്തലയുടെ സിവിൽ സർവീസ് ആണല്ലോ ഇപ്പോഴത്തെ വിവാദ വിഷയം. കുറച്ചൊന്നു സെർച്ച് ചെയ്യുമ്പോൾ തന്നെ അസ്വാഭാവികത ഇക്കാര്യത്തിൽ ആർക്കും മനസിലാക്കാൻ സാധിക്കും.
1) ആ വർഷം സിവിൽ സർവീസ് ഇന്റർവ്യൂ നടന്ന ക്യാൻഡിഡേറ്റുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് രമിത്ത് ആണ്. 206 മാർക്ക് ആണ് പേർസനാലിറ്റി ടെസ്റ്റിൽ രമിത്ത് നേടിയത്. റാങ്ക് ലിസ്റ്റിൽ ആദ്യത്തെ 20 ൽ വന്ന ആൾക്കാരുടെ ശരാശരി 173 എന്നോർക്കണം. അതായത് ഏറ്റവും മിടുക്കരായി യൂ പി എസ് സി കണ്ടെത്തിയവരേക്കാളും 33 മാർക്ക് രമിത്ത് കൂടുതൽ നേടി. ഓരോ മാർക്കിനു പോലും റാങ്ക് ലിസ്റ്റിൽ നിങ്ങളെ മുന്നിലും താഴെയും എത്തിക്കാം എന്ന് ആലോചിക്കണം.
2) എഴുത്തു പരീക്ഷയിലെ സ്‌കോർ മാത്രം പരിഗണിച്ചാൽ 608 മത്തെ സ്ഥാനത്ത് ആയിരുന്നു രമിത്ത് വന്നത്. ആ വർഷം സിവിൽ സർവീസ് സെലക്ഷൻ കിട്ടിയ ക്യാൻഡിഡേറ്റുകളുടെ ശരാശരി ഇന്റർവ്യൂ മാർക്ക് 167 ആണ്. ഇത് തന്നെയാണ് രമിത്ത് നേടിയിരുന്നത് എന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ റാങ്ക് ലിസ്റ്റിൽ അദ്ദേഹത്തിന്റെ സ്ഥാനം 606 ആയേനെ. ഏറ്റവും കൂടുതൽ ഡിമാണ്ട് ഉള്ള IAS, IPS, IFS ,IRS (IT) ഒന്നും കിട്ടാൻ സാധ്യത ഇല്ല ഈ റാങ്ക് ആണ് കിട്ടുന്നത് എങ്കിൽ. പക്ഷെ ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നേടിയത് കൊണ്ട് മാത്രം അദ്ദേഹത്തിന് IRS (IT) കിട്ടി.
മുകളിലെ രണ്ട കാര്യങ്ങളും നിങ്ങൾക്ക് യൂ പി എസ് സി യുടെ ഔദ്യോഗിക സൈറ്റിൽ തന്നെ പരിശോധിക്കാം. https://www.upsc.gov.in/…/files/Mks-Recdd-Candts-CSE-2017-R…
3) ഇനിയാണ് ഏറ്റവും കൗതുകമുള്ള ഒരു കാര്യം ശ്രദ്ധിക്കപ്പെടുന്നത്. രമിത്തിന്റെ (Roll Number : 0333630) ഇന്റർവ്യൂ നടന്നത് 2018 ഏപ്രിൽ 18 നാണ്. ആ സമയം ചെന്നിത്തല മറ്റൊരു കാര്യത്തിനായി ഡൽഹിയിൽ ഉണ്ട്. എം എം ഹസന് പകരമുള്ള കെ പി സി സി പ്രസിഡന്റ് ആരാകണം എന്നതിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായാണ് ഇത്. ഈ സമയത്ത് എന്തെങ്കിലും തരത്തിലുള്ള സ്വാധീനമോ ലോബിയിങ്ങോ നടത്താൻ ഉള്ള സാധ്യത സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.
എഴുത്ത് പരീക്ഷയിൽ ഏറെ പിന്നിൽ പോയ രമിത്തെങ്ങനെ ഇന്റർവ്യൂവിൽ ഒന്നാമത് എത്തി എന്ന് എന്ന് കണ്ടെത്താൻ ലേശം അന്വേഷണത്വരയുള്ള മാധ്യമപ്രവർത്തകർക്ക് പ്രയാസമൊന്നുമില്ല. അന്നത്തെ [2018 April 18] യൂ പി എസ് സി ഇന്റർവ്യൂ പാനലുകളിൽ ഉള്ള ആൾക്കാർ ആരൊക്കെ എന്നൊന്ന് ചികഞ്ഞു പോയാൽ മതി
Discussion about this post