കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ ഇനി SSLC/ +2 കഴിഞ്ഞ ഏതൊരു വിദ്യാർഥിക്കും സംസ്ഥാനത്തെ ഗവൺമെന്റ് പോളിടെക്നിക്കുകളിലൂടെയും , ആർട്സ് കോളേജുകളിലൂടെയും തുടർവിദ്യാഭ്യാസ ടെക്നിക്കൽ കോഴ്സുകൾ പഠിക്കാം.
ഉയർന്ന ശമ്പളത്തിൽ തൊഴിൽ നേടാൻ സാധിക്കുന്ന ടെക്നിക്കൽ കോഴ്സുകൾ വളരെ ചുരുങ്ങിയ ചിലവിൽ പഠിക്കുവാൻ സഹായിക്കുന്ന കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതി യുവതീയുവാക്കൾക്ക് ആശ്വാസകരമാകുന്നു.
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ലോകത്താകമാന മുള്ള വിവിധ ഇൻഡസ്ട്രികളിൽ ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ടെക്നിക്കൽ കോഴ്സുകൾ മിതമായ ഫീസിൽ പഠിച്ച് ഗവൺമെന്റ് അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നു എന്നുള്ളതാണ് കേരള സർക്കാർ തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പലപ്പോഴും വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം സർക്കാർ ട്രെയിനിംഗ് സംവിധാനങ്ങളെകുറിച്ചൊന്നും അറിയാതെ ഭീമമായ തുക ഫീസ് ആയി നൽകിക്കൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുകയും അംഗീകാരമില്ലാത്ത സർട്ടിഫിക്കേഷൻ നേടി വഞ്ചിതരാകുന്നത് കണ്ടു വരുന്നു.
എന്നാൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഒരുക്കിയിട്ടുള്ള തുടർ വിദ്യാഭ്യാസ പദ്ധതി മുഖേന പ്രസ്തുത വിദ്യാർത്ഥി താമസിക്കുന്ന ജില്ലയിൽ തന്നെ തൊട്ടടുത്ത ഗവൺമെന്റ് പോളിടെക്നിക് കോളേജിലോ അല്ലെങ്കിൽ ആർട്സ് &സയൻസ് കോളേജുകളിലോ ചേർന്ന് തുടർവിദ്യാഭ്യാസ സെല്ലിലൂടെ നേരിട്ട് അഡ്മിഷൻ നേടി വളരെ ചുരുങ്ങിയ ചിലവിൽ ഗവൺമെന്റ് അംഗീകൃത ടെക്നിക്കൽ കോഴ്സുകൾ പഠിച്ച് പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ കഴിയുമെന്നുള്ള വസ്തുത ഇതുവരെ പല രക്ഷിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിട്ടില്ല.
കേരള സർക്കാരിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് പോളിടെക്നിക്കുകളിയിലൂടെയും, ആർട്സ് &സയൻസ് കോളേജുകളിലേയും തുടർവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയാണ് വിദ്യാർഥികൾക്ക് വിവിധ ടെക്നിക്കൽ പ്രൊഫഷണൽ കോഴ്സുകൾക്ക് അപേക്ഷാഫോമും, അഡ്മിഷനും ലഭിക്കുക.
ലോകത്താകമാനം നിരവധി തൊഴിലവസരങ്ങളുള്ള
1,ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗ്.
2, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
3, ലോജിസ്റ്റിക്സ്
4, ഫൈബർ ഒപ്റ്റിക്സ് ടെക്നോളജി
5, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
6, ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്
7, ഇൻറീരിയൽ ഡെക്കറേഷൻ
8, ഫാഷൻ ടെക്നോളജി
9, ഇൻസ്ട്രുമെന്റേഷൻ
10, സിവിൽ എഞ്ചിനീയറിംഗ്
തുടങ്ങിയ മേഖലകളിലാണ് വിദ്യാർഥികൾക്ക് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് നൽകി പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നൽകുന്നത്.
കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന തുടർവിദ്യാഭ്യാസ ഡയറക്ടറേറ്റും, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ TP-യും സംയുക്തമായി NSDC-യുടെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് മിഷന്റെ ഭാഗമായി നടത്തുന്ന വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് NSDC അംഗീകരിച്ച സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനോടൊപ്പം തന്നെ കേരള സർക്കാർ മുദ്രയോടു കൂടിയ പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തൊഴിൽ നേടാൻ സഹായകമാകുന്ന രീതിയിൽ Centre for Continuing Education Kerala-യുടെ Job പോർട്ടലിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി രജിസ്ട്രേഷനും ലഭിക്കുന്നതാണ്.
ഒരു വർഷം ദൈർഘ്യമുള്ള തുടർവിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകൾ റെഗുലർ ആയും/SAT/SUNDAY/ Morning, Evening തുടങ്ങിയ പാർട്ട് ടൈം ബാച്ചുകളായും പഠിക്കാവുന്നതിനാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും, മറ്റു ജോലികളിൽ വ്യാപൃതരായ ആളുകൾക്കും കേരള സർക്കാരിന്റെ ഈ തുടർ വിദ്യാഭ്യാസ പദ്ധതി പ്രയോജനപ്പെടുത്തി ഉയർന്ന ശമ്പളത്തിൽ ഇൻഡസ്ട്രികളിൽ തൊഴിൽ നേടാവുന്നതാണ്.
സംസ്ഥാനത്തെ 14 ജില്ലകളിലുമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ള കോളേജുകളെ കുറിച്ചും, കോഴ്സുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെപ്പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളുമായി ബന്ധപ്പെടുക.
📞 7025 610 610
Discussion about this post