കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവ് അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിനെതിരെ കൊട്ടേഷൻ എടുത്ത് വ്യാജ വാർത്ത നൽകിയ ‘ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ‘ എന്ന ഓണലൈൻ പത്രത്തിനും അത് സൈബർ ഇടത്തിൽ പ്രചരിപ്പിച്ചവർക്കും എട്ടിന്റെ പണി കിട്ടും.
നിയമപരമായി വേർപിരിഞ്ഞ റിയാസിന്റെ മുൻ ഭാര്യയെ റിയാസ് പീഡിപ്പിച്ചിരുന്നു എന്ന വ്യാജ വാർത്ത കഴിഞ്ഞ ദിവസം ‘ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ‘ എന്ന ഓൺലൈൻ പത്രം വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മറ്റു പലരും ഈ വാർത്തയുടെ ലിങ്കും സ്‌ക്രീൻ ഷോട്ടും വാട്സ് ആപ്പ് ,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുൻ ഭാര്യ ഡോക്ടർ സമീഹ തന്നെ സംസ്ഥാന ഡിജിപി ക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുകയാണ് .
നാലു വർഷങ്ങൾക്ക് മുൻപ് നിയമപരമായി പരസ്പര ധാരണയിൽ വേർപിരിയുകയും എന്നാൽ അതെ സമയം വളരെ സൗഹാർദ്ദപൂർവ്വം മക്കളുടെ കാര്യങ്ങളിൽ പരസ്പര സഹകരണത്തോടെയും സഹ വർത്തിത്വത്തോടെയും ജീവിക്കുന്ന റിയാസിനെയും മുൻ ഭാര്യയേയും ചേർത്ത് ഇല്ലാ കഥകൾ പ്രചരിപ്പിച്ചതിന്റെ പിന്നിൽ രാഷ്ട്രീയമായ അജണ്ടയുണ്ട് എന്നതിൽ സംശയം ഇല്ല. അത് ആര് എന്നും എന്ത് എന്നും പോലീസ് വരും ദിവസങ്ങളിൽ കണ്ടെത്തേണ്ടതുണ്ട് .
രാഷ്ട്രീയ വിഷയങ്ങളിലും ഇതര രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വ്യക്തിപരമായ വിഷയങ്ങളിലും പൊതുവിൽ വളരെ മാന്യവും പക്വവും ആയ നിലപാട് സ്വീകരിക്കുന്ന മുഹമ്മദ് റിയാസിനെതിരെ ഇപ്പോളുയർത്തി കൊണ്ട് വന്ന ഈ ആരോപണത്തിന്റെ പിന്നിലെ ഗൂഡാലോജന അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് തന്നെയുണ്ട് .
“ഈ പ്രചരണങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ എനിക്കും, എന്റെ മക്കൾക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്. എന്നെയും എന്റെ മക്കളെയും ശ്രീ മുഹമ്മദ് റിയാസിനെയും വ്യക്തിഹത്യ നടത്താനുള്ള ദുരുദ്ദേശ്യവും ഈ പ്രചരണങ്ങൾക്കു പിന്നിലുണ്ട്. ആയതിനാൽ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകരമായ ഉദ്ദേശ്യത്തോടെ ഈ അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് റെജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തി നിയമപരമായി കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ റിയാസിന്റെ മുൻ ഭാര്യ ഡോക്ടർ സമീഹ ആവശ്യപ്പെടുന്നുണ്ട് .
സൈബർ സെല്ലിനും ഡിജിപിക്കും നൽകിയ പരാതിയുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു
“ഞാനും പി.എ. മുഹമ്മദ് റിയാസും 2015ൽ പരസ്പര ധാരണയോടു കൂടി വിവാഹമോചിതരായതാണ്. രണ്ടു വ്യക്തികൾ എന്ന നിലയിലുള്ള സൗഹൃദം ഞങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങളുടെ രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും പരസ്പരം ചർച്ച ചെയ്താണ് തീരുമാനിക്കാറുള്ളത്.
എന്നാൽ ഈയടുത്ത ദിവസങ്ങളായി, ഞങ്ങളുടെ വിവാഹ മോചന സമയത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്ന അടിസ്ഥാനരഹിതമായ ചില വാർത്തകൾ, ചിലർ ദുരുദ്ദേശ്യത്തോടു കൂടി കുത്തിപ്പൊക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. DailyIndianHerald.com എന്ന ഒരു ഓൺലൈൻ മാധ്യമത്തിൽ ആദ്യം പ്രസിദ്ധീകരിച്ച ശേഷം, ആ വാർത്തയുടെ ലിങ്കും സ്ക്രീൻ ഷോട്ടുമടക്കം ചില വ്യക്തികളും സൈബർ ഗ്രൂപ്പുകളും സംഘടിതമായായി ഫെയ്സ് ബുക്ക്, വാട്ടസ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്
ഈ പ്രചരണങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ എനിക്കും, എന്റെ മക്കൾക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്. എന്നെയും എന്റെ മക്കളെയും ശ്രീ മുഹമ്മദ് റിയാസിനെയും വ്യക്തിഹത്യ നടത്താനുള്ള ദുരുദ്ദേശ്യവും ഈ പ്രചരണങ്ങൾക്കു പിന്നിലുണ്ട്. ആയതിനാൽ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകരമായ ഉദ്ദേശ്യത്തോടെ ഈ അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് റെജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തി നിയമപരമായി കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു”